18
Sep 2026
Thu
18 Sep 2026 Thu

ജിദ്ദ:റിപ്പോർട്ടർ ടി.വിയുടെ വാർത്താമുറിയിൽ പൊലീസ് നടത്തിയ പരിശോധനയുടെ പേരിൽ മാധ്യമപ്രവർത്തകരുടെ ഔദ്യോഗികവും സ്വകാര്യവുമായ ഫോണുകൾ പിടിച്ചുവെച്ചതായുള്ള റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസ്താവിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമാനുസൃതമായ അന്വേഷണങ്ങൾ നടത്താനുള്ള അധികാരം അന്വേഷണ ഏജൻസികൾക്കുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ അന്വേഷണത്തിന്റെ പേരിൽ വാർത്താമുറിയിൽ പ്രവേശിച്ച് പ്രവർത്തനം തടസ്സപ്പെടുത്തുന്നതും വാർത്താ സംപ്രേക്ഷണത്തെ ബാധിക്കുന്ന നടപടികൾ സ്വീകരിക്കുന്നതും മാധ്യമപ്രവർത്തകരിൽ ഭീതിയുണ്ടാക്കുന്നതും അംഗീകരിക്കാനാവാത്തതുമാണ്.

മാധ്യമ സ്ഥാപനത്തിനെതിരെയുള്ള
കേസുമായി നേരിട്ട് ബന്ധമില്ലാത്ത മാധ്യമപ്രവർത്തകരുടെ ആശയവിനിമയ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതായുള്ള ആരോപണം ഗൗരവമായി പരിശോധിക്കപ്പെടണം.

ജനാധിപത്യത്തിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തിനും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമെതിരായ കടന്നുകയറ്റമാണ്. അന്വേഷണ നടപടികൾ സുതാര്യവും നിയമാനുസൃതവും മാധ്യമസ്വാതന്ത്ര്യത്തെ മാനിക്കുന്നതുമായിരിക്കണമെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായും നിർഭയമായും ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി കേരളത്തിലെ മാധ്യമപ്രവർത്തകരും സംഘടനകളും നടത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

ALSO READ:80 ഇന്ത്യൻ ജീവനക്കാരെ അഞ്ച് മിനിറ്റ് ഗൂഗിൾ മീറ്റ് വഴി പിരിച്ചുവിട്ട് യുഎസ് കമ്പനി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക