ജിദ്ദ: കേരളത്തിലെ പതിനാല് ജില്ലകളിലെയും പ്രതിനിധികളുടെ പ്രവാസി കൂട്ടായ്മയായ ജിദ്ദ കേരള പൗരാവലി വര്‍ണാഭമായ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. സൗദിയുടെയും ഇന്ത്യയുടേയും ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ദേശഭക്തി ഗാനങ്ങളും നാഷണല്‍ ഡേ ക്വിസും വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ചടങ്ങില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി ‘കളേഴ്‌സ് ഓഫ് പാട്രിയോടിസം’ എന്ന പേരില്‍ സംഘടിപ്പിച്ച ചിത്ര രചനയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള പ്രശംസാ പത്രവും മെഡലുകളും നല്‍കി ആദരിച്ചു.
|
ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ് നിര്‍വഹിച്ചു. പൗരാവലി പ്രതിനിധി സഭ സീനിയര്‍ അംഗം നസീര്‍ വാവ കുഞ്ഞു ദേശീയദിന സന്ദേശം നല്‍കി. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ഒ ഐ സി സി റീജിണല്‍ പ്രസിഡന്റ് കെ ടി എ മുനീര്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജനല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജിദ്ദയിലെ കേരള പൗരാവലിയിലെ 14 ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന അംഗങ്ങള്‍ കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പൗരാവലി പ്രതിനിധി സഭയിലെ അംഗങ്ങളും അവരുടെ കുടുംബവും വിവിധ പരിപാടികളുടെ ഭാഗമായി.
അമല്‍ റോഷ്ന, പാര്‍വതി നായര്‍, അനഘ ധന്യ, അഷിത മേരി ഷിബു എന്നിവര്‍ നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചു. സന സയ്ദ്, അഷിത ഷിബു എന്നിവര്‍ അണിയിച്ചൊരുക്കിയ ദേശീയദിന ഗ്രൂപ് ഡാന്‍സ് അദ്‌നാന്‍ സഹീര്‍, അഫ്രീന്‍ സാകിര്‍, അമല്‍ റോഷ്ന, അമാന്‍ മുഹമ്മദ്, അയാന്‍ മുഹമ്മദ്, ഹാജറ മുജീബ്, ജന്ന, നദ സഹീര്‍, നജ്വ തസ്നീം എന്നിവര്‍ അവതരിപ്പിച്ചു. മിര്‍സാ ഷരീഫ്, സോഫിയ സുനില്‍, മുംതാസ് അബ്ദുറഹ്‌മാന്‍, ജമാല്‍ പാഷ, വിജേഷ് ചന്ദ്രു, റഹീം കാക്കൂര്‍, കാസിം കുറ്റ്യാടി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു. റാഫി ബീമാപള്ളി അവതാരകനായിരുന്നു
ചിത്ര രചനാ മത്സരത്തില്‍ കിഡ്‌സ് വിഭാഗത്തില്‍ നൂഹ മര്‍യം ഒന്നാം സ്ഥാനവും നാസ് മുഹമ്മദ് വഹീദ് രണ്ടാം സ്ഥാനവും മുഹമ്മദ് സീമിര്‍ മൂന്നാം സ്ഥാനവും നേടി വിജയികളായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഫാത്തിമ അന്‍ഫല്‍ ഒന്നാം സ്ഥാനവും ഷന്‍സാ ഷിഫാസ് രണ്ടാം സ്ഥാനവും നഷ് വ ചോലയില്‍ മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗത്തില്‍ അമല്‍ റോഷ്ന ഒന്നാം സ്ഥാനവും മുഹമ്മദ് ഫായ്‌സാന്‍ രണ്ടാം സ്ഥാനവും ഷെസ്ദിന്‍ ഷിഫാസ് മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ഖദീജ സഫ്രീന സഫ്വാ വട്ടപറമ്പന്‍ പാര്‍വ്വതി നായര്‍ കത്രീന ഡാര്‍വിന്‍ എന്നിവര്‍ തുല്യമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആമിന മുഹമ്മദ് ബിജു, അന്‍ഷിഫ് അബൂബക്കര്‍, അരുവി മോങ്ങം, നന്ദന്‍ കാക്കൂര്‍ ചിത്ര രചന മല്‍ത്സരത്തിന്റെ വിധികര്‍ത്താക്കളായിരുന്നു
വേണു അന്തിക്കാട്, ഉണ്ണി തെക്കേടത്ത്, ഷമീര്‍ നദ് വി, സുബൈര്‍ വയനാട്, അലി തേക്ക്‌ത്തോട്, അസീസ് പട്ടാമ്പി, ഷഫീഖ് കൊണ്ടോട്ടി, അസ്ഹാബ് വര്‍ക്കല, കൊയ്സണ്‍ ബീരാന്‍, അഷ്റഫ് രാമനാട്ടുകര, ഷമീര്‍ വയനാട്, ഹസ്സന്‍ കൊണ്ടോട്ടി, നാസര്‍ കോഴിത്തൊടി, ബഷീര്‍ പരുത്തികുന്നന്‍, ഷിഫാസ് തൃശൂര്‍, റഷീദ് മണ്ണിന്‍ പുലാക്കല്‍, സലിം നാണി, അബ്ദുല്ല ലത്തീഫ്, സിമി അബ്ദുല്‍ ഖാദര്‍, നൂറുന്നിസ ബാവ, സുവിജ, കുബ്ര ലത്തീഫ്, ഫാത്തിമ മുഹമ്മദ് റാഫി, സെല്‍ഫ യൂനുസ് എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു



