ജിദ്ദ: ജിദ്ദ ഖാലിദ് വലീദ് അല്‍ റുസൂഖ് സ്റ്റേഡിയത്തില്‍ ആവേശമുയര്‍ത്തി ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച വടംവലി മല്‍സരം. സൗദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള ശക്തരായ 14 ടീമുകള്‍ മാറ്റുരച്ച ബെസ്റ്റ്ഓഫ് ത്രീ മത്സരത്തില്‍ R M A X ലൈറ്റിങ് -റെഡ് അറേബ്യ ഒന്നാം സമ്മാനമായ 10001 റിയാല്‍ കരസ്ഥമാക്കി. 6001 റിയാല്‍ സമ്മാനത്തുക കരസ്ഥമാക്കി പി എം വൈ കെ മുണ്ടുപറമ്പ്ടീം രണ്ടാം സ്ഥാനത്തും, 4001 റിയാല്‍ സമ്മാനത്തുക നേടി നിലമ്പൂര്‍ മണ്ഡലം കെ എം സി സി ടീം മൂന്നും, 2001 റിയാല്‍ സമ്മാന തുക നേടി സ്റ്റാര്‍ട്ട് അലൈന്‍ യുഎഇ കനേഡിയന്‍ ബ്രദേഴ്‌സ് ടീം നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബെസ്റ്റ് പ്ലയെര്‌സ് ആയി സിറാജ് വഴിക്കടവ് -പി എം വൈ കെ മുണ്ടുപറമ്പ്, ഷാജഹാന്‍ വെങ്ങാട് -R M A X ലൈറ്റിങ്, നജ്മുദ്ദിന്‍ R M A X ലൈറ്റിങ്, ഷംനാദ് നിലംബൂര്‍ – കെഎംസിസി -കനിവ് റിയാദ്, വിബിന്‍ വയനാട് – സ്റ്റാര്‍ അല്‍ ഐന്‍ യുഎ ഈ, നൗഷാദ് (മണ്ണാര്‍ക്കാട് ) നിലംബൂര്‍ കെഎംസിസി -ബാക്ക് സ്റ്റാര്‍ അല്‍ ഐന്‍, കോച്ച് : നിയാസ് മൂത്തേടം പി എം വൈ കെ മുണ്ടുമ്പ്, എന്നിവരെ തിരഞ്ഞെടുത്തു.
|
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് സി.കെ. റസാഖ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സൗദി നാഷണല്‍ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു, അഹമ്മദ് പാളയാട്ട്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ശാക്കിര്‍, നിസാം മമ്പാട്, കാസര്‍ഗോഡ് മുസ്ലിം ലീഗ് നേതാവ് അന്‍വര്‍ ചേരങ്കൈ, ഇസ്മായില്‍ മുണ്ടക്കുളം, നാസര്‍ വെളിയങ്കോട്, മുജീബ് പൂക്കോട്ടൂര്‍ സൗദി പ്രമുഖരായ അബ്ദുല്‍ റഹ്‌മാന്‍ ഉത്തൈബി, റയാന്‍ അബ്ദുറഹ്‌മാന്‍, സൈദ് അല്‍ സഹീരി, മന്‍സൂര്‍ അല്‍മാക്ക് കമ്പനി, ജോയ് മൂലം വിജയ് മസാല, ജംഷീര്‍ അല്‍ വഫ സൂപ്പര്‍മാര്‍ക്കറ്റ്, ഒഐസിസി സെക്രട്ടറി ഹകീം പാറക്കല്‍, നവോദയ പ്രസിഡണ്ട് ഷിബു തിരുവനന്തപുരം ആശംസകള്‍ അര്‍പ്പിച്ചു.
ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതം പറഞ്ഞു, ഷൗക്കത്ത് ഞ്ഞാറക്കോടന്‍, സുബൈര്‍ വട്ടോളി, ലത്തീഫ് വെള്ളമുണ്ട, നാസര്‍ മച്ചിങ്ങല്‍, അഷ്റഫ് താഴേക്കോട്, സിറാജ് കണ്ണവം, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, സാമ്പില്‍ മമ്പാട്, ജലാല്‍ തേഞ്ഞിപ്പലം, എ കെ ബാവ, ഹസ്സന്‍ ബത്തേരി, ലത്തീഫ് കളരാന്തിരി, സക്കീര്‍ നാലകത്ത്, ഫത്താഹ് താനൂര്‍ തുടങ്ങിയവര്‍ വടം വലി മല്‍സരത്തിന് നേതൃത്വം കൊടുത്തു.സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ സകരിയ ആറളം നന്ദിയും പറഞ്ഞു.
ഓള്‍ കേരള വടം വലി അസോസിയേഷന്‍ സെക്രട്ടറി ആവാസ് കടവല്ലൂര്‍ മത്സരം നിയന്ത്രിച്ചു. ജിദ്ദ കെഎംസിസി സെക്രട്ടറിമാരായ ഷൌക്കത്ത് ഞാറക്കോടന്‍, സുബൈര്‍ വട്ടോളി , ശിഹാബ് താമരക്കുളം. ലത്തീഫ് വെള്ളമുണ്ട, സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ ഫത്താഹ് താനൂര്‍ കണ്‍വീനര്‍ സകരിയ ആറളം എന്നിവരുടെ നേതൃത്വത്തില്‍ മുസ്തഫ മാസ്റ്റര്‍, നിസാര്‍ മടവൂര്‍, ഫൈറൂസ് കൊണ്ടോട്ടി എന്നിവരടങ്ങുന്ന ടെക്‌നിക്കല്‍ ടീം മത്സരം കോഓഡിനേറ്റ് ചെയ്തു. സഫീര്‍ ബാവ, ഷബീര്‍ അലി, ബഷീര്‍ അലി ടീമംഗങ്ങളുടെ ഭാരവും രജിസ്ട്രേഷനും പൂര്‍ത്തിയാക്കി.
സിറാജ് കണ്ണവത്തിന്റെയും അഷ്റഫ് താഴേക്കോടിന്റെയും, നാഷണല്‍ & ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മൂസ പട്ടത്ത്, നാസര്‍ മമ്പുറം, നേതൃത്വത്തില്‍ ആര്‍ത്തിരച്ചു വന്ന ആള്‍ കൂട്ടത്തെ കുറ്റമറ്റ രീതിയില്‍ നിയന്ത്രിച്ചു മുഴുവന്‍ കാണികള്‍ക്കും ആവേശകരമായ മത്സരം കാണാന്‍ അവസരമൊരുക്കി. ജിദ്ദ കെഎംസിസി വനിതാ വിങ് പ്രസിഡണ്ട് മുംതാസ് ടീച്ചര്‍, സെക്രട്ടറി , ഷമീല മൂസ, ട്രഷറര്‍ ഖദീജത്തുല്‍ ഖുബ്‌റ എന്നിവരുടെ നേതൃതത്തില്‍ കുടുംബിനികള്‍ക്കും കുട്ടികള്‍ക്കും മത്സരം വീക്ഷിക്കാന്‍ വേണ്ട സൗകര്യങ്ങളൊരുക്കി. ബാബു ഹാരിസ്, സലാഹുദ്ധീന്‍, മെഡിക്കല്‍ ടീം പരിക്ക് പറ്റിയവര്‍ക്ക് വേണ്ട അടിയന്തിര സഹായം നല്‍കി. കെഎംസിസി ഭാരവാഹികളായ ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, സ്റ്റേജ് നിയന്ത്രിച്ചു.
സലാഹുദ്ധീന്‍ വാളക്കുട ആങ്കറിങ് ചെയ്തു. ശിഹാബ് പുളിക്കല്‍, ലത്തീഫ് വെള്ളമു,ണ്ട അലി പേങ്ങാട്ട് ടീം വിവിധ പരിപാടികളക്ക് നേത്രത്വം നല്‍കി. അഞ്ചുമണിക്ക് ആരംഭിച്ച വടം വലി മേളക്ക് മുന്നോടിയായി വിവിധ കലാപ്രകടനങ്ങള്‍ നടന്നു. ജിദ്ദ കെഎംസിസി വനിതാ വിങ്ങിലെ അംഗങ്ങളുടെ മക്കള്‍ അവതരിപ്പിച്ച ചീര്‍സ് ഡാന്‍സ്, കണ്ണൂര്‍ ജില്ലാ കെഎംസിസി യുടെ ഹരിത കലാ വേദി ഗ്രീന്‍സ് മുട്ടിപ്പാട്ട്, മക്ക സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന- അറേബ്യന്‍ നൃത്തം എന്നിവ മേളക്ക് കൊഴുപ്പേകി. കുട്ടികളും വളണ്ടിയര്‍മാരും അണിനിരന്ന മാര്‍ച്ചു പാസ്റ്റും നടന്നു.


