ജിദ്ദ: ജിദ്ദ വയനാട് ജില്ലാ കെഎംസിസി ഹരിതാരവം 2025 എന്ന പേരില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങളും ജിദ്ദയിലെ പ്രമുഖ ഗായകര്‍ പങ്കെടുത്ത ഗാനമേളയും അരങ്ങേറി.(Jeddah Wayanad Jilla KMCC organised Haritharavam 2025)
|
സാംസ്‌കാരിക സമ്മേളനത്തില്‍ ജിദ്ദ വയനാട് ജില്ലാ കെഎംസിസി പ്രസിഡന്റ് റസാക്ക് അണക്കായി അധ്യക്ഷത വഹിച്ചു. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയംങ്കോട് ഉദ്ഘാടനം നിര്‍വഹിച്ചു. മുസ് ലിം ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മുസ് ലിം ലീഗ് മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി.അസീസ് കോറോം, ജിദ്ദ കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ലത്തീഫ് വെള്ളമുണ്ട, വയനാട് ജില്ലാ കെഎംസിസി ചെയര്‍മാന്‍ ശിഹാബ് പേരാല്‍, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഇസ്മായില്‍ മുണ്ടക്കുളം, വി.പി മുസ്തഫ, റസാക്ക് മാസ്റ്റര്‍, നാസര്‍ മച്ചിങ്ങല്‍, ഷൗക്കത്ത് ഞാറക്കോടന്‍, ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം, മുസ്തഫ കോഴിശ്ശേരി, മാനന്തവാടി മണ്ഡലം കെഎംസിസി പ്രസിഡണ്ട് അബൂബക്കര്‍ കാട്ടിക്കുളം, കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സക്കരിയ ആറളം, മദീന കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി നജ്മുദ്ദീന്‍ പൊഴുതന, ഡബ്ളി.എം.ഒ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് ഹമീദ് പേരാമ്പ്ര, ഡബ്ല്യുഎം.ഒ ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൂസ ചീരാല്‍, ശംസുല്‍ ഉലമ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് അലവി കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു.
മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ച ഷോട്ട് ഔട്ട് മത്സരത്തില്‍ ശിഹാബ് തോട്ടോളി വിജയിയായി. കുടുംബ സംഗമത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തി കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാനന്തവാടി മണ്ഡലം കെഎംസിസി പ്രസിഡന്റ് അബൂബക്കര്‍ കാട്ടിക്കുളത്തിന് യാത്രയപ്പും നല്‍കി.
അഷ്‌റഫ് പറളിക്കുന്ന് , ഷറഫു പുളിഞാല്‍, ഹര്‍ഷല്‍ പഞ്ചാര, സാബിത്ത് പൂരിഞ്ഞി, സുബൈര്‍ കുഞ്ഞോം, അഷ്‌റഫ് വേങ്ങൂര്‍, നിസാര്‍ വെങ്ങപ്പള്ളി, ലത്തീഫ് മേപ്പാടി, നൗഷാദ് നെല്ലിയമ്പം, ബാപ്പൂട്ടി കല്‍പ്പറ്റ, ഷാഹുല്‍ ഹമീദ് മാടക്കര, ഉബൈദ് കണിയാമ്പറ്റ, ഖാദര്‍ യുസഫ്, ഷാജഹാന്‍ പുത്തന്‍കുന്ന്, ആരിഫ്, ഷൗക്കത്ത് പനമരം, സൈഫു മാണ്ടാട്, ജാഷിഫ് ചൂരല്‍മല, തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സിയാദ് മഞ്ചേരി ഖിറാഅത്ത് നടത്തി. ജിദ്ദ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും ട്രഷറര്‍ നാസര്‍ നായ്ക്കട്ടി നന്ദിയും പറഞ്ഞു.


