03
Apr 2024
Fri
03 Apr 2024 Fri

തിരുവനന്തപുരം: കോലിളക്കം സൃഷ്ടിക്കുകയും ഒരു വിഭാഗം തീവ്ര ക്രിസ്ത്യൻ സംഘടനകൾ വർഗ്ഗീയ പ്രചാരണം നടത്തുകയും ചെയ്ത ജെസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. കേസ് അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ജെസ്‌നയുടെ അച്ഛൻ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സിബിഐ നിരവധി കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ വിട്ടുപോയതായും ജെസ്‌നയുടെ അച്ഛന്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജെസ്‌നയുടെ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം വിശദമായി അന്വേഷിച്ചതാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. വിശ്വസനീയമല്ലാത്ത മൊഴികള്‍ തള്ളിക്കളഞ്ഞുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതിയില്‍
ഇതിനുള്ള മറുപടി ജെസ്‌നയുടെ പിതാവിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കും. പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനാകാതെയാണ് സിബിഐ കേസ് അന്വേഷണം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്നയെ 2018 മാർച്ച് 22 നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്ന എവിടെയെന്ന കണ്ടെന്നായില്ല. മതപരിവർത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവുമുണ്ടായില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക