06
Mar 2024
Tue
06 Mar 2024 Tue
jewellery owner and parents arrested for car runover murder and dumping deadbody

തൃശൂരില്‍ കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ട ജ്വല്ലറി ഉടമയും മാതാപിതാക്കളും അറസ്റ്റില്‍. തൃശ്ശൂര്‍ ഇക്കണ്ടവാരിയര്‍ റോഡില്‍ താമസിക്കുന്ന വിശാല്‍(40), പിതാവ് ദിലീപ് കുമാര്‍, മാതാവ് ചിത്ര എന്നിവരാണ് അറസ്റ്റിലായത്.(jewelry owner and parents arrested for car runover murder and dumping deadbody)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് കൊല്ലങ്കോട് സ്വദേശി രവി(55)യെ ഞായറാഴ്ച രാവിലെ കുറ്റുമുക്ക് പാടശേഖരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രതികള്‍ സഞ്ചരിച്ച വാഹനം രവിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മരണമുറപ്പാക്കിയ പ്രതികള്‍ രവിയുടെ മൃതദേഹം വാഹനത്തില്‍ കയറ്റുകയും കുറ്റുമുക്ക് പാടശേഖരത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

വാഹനംകയറി മരിച്ചതല്ലെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ നീക്കം. ഞായറാഴ്ച രാവിലെ പ്രഭാതനടത്തത്തിന് ഇറങ്ങിയവരാണ് മൃതദേഹം കണ്ടതും പൊലീസില്‍ വിവരമറിയിച്ചതും. വയറിന് പരിക്കേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മരിച്ചയാളെ ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലങ്കോട് സ്വദേശി രവിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ വാഹനംകയറിയാണ് മരണമെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം ഈ വഴിക്കായി. ശനിയാഴ്ച രാത്രി കുറ്റുമുക്ക് പാടത്തിന് സമീപത്തേക്ക് വന്ന കാറുകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തിരിച്ചറിഞ്ഞതോടെ പൊലീസ് ഈ വാഹനങ്ങളുടെ ഉടമകളെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ വിശാല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

മദ്യലഹരിയില്‍ രവി വഴിയോരത്ത് കിടക്കുകയായിരുന്നുവെന്നും വാഹനമോടിച്ചിരുന്ന താന്‍ ഇതു കണ്ടിരുന്നില്ലെന്നാണ് വിശാല്‍ പൊലീസിന് നല്‍കിയ മൊഴി. കാര്‍ ആളുടെ ശരീരത്തില്‍ കയറിയിറങ്ങിയതോടെ വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ മരിച്ചതായി ബോധ്യപ്പെടുകയും പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം വാഹനത്തില്‍ കയറ്റി പാടത്തു തള്ളുകയായിരുന്നുവെന്നും വിശാലും മാതാപിതാക്കളും പൊലീസിനോടു വെളിപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക