ന്യൂഡൽഹി: മീഡിയ വൺ ഡൽഹി ബ്യൂറോ ചീഫ് ഡി. ധനസുമോദിന് നേരെ ആക്രമണം. ആക്രമികൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. മുതുകിന് ഒന്നിലധികം കുത്തേറ്റു. മോഷണ ശ്രമം തടയുന്നതിനിടെയായിരുന്നു ആക്രമണം. പരിക്ക് ഗുരുതരമല്ല.
|
ശനിയാഴ്ച രാത്രി ധനസുമോദ് താമസിക്കുന്ന മയൂർവിഹാർ ഫോസ് രണ്ടിലെ ഫ്‌ളാറ്റിലാണ് സംഭവം. രാത്രി നടക്കുന്നതിനിടെ മൂന്നുപേരടങ്ങുന്ന സംഘം ധനസുമോദിനെ തടയുകയും മൊബൈൽഫോണും പഴ്‌സും തട്ടിപ്പറിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ചതോടെ ആക്രമിച്ച് സംഘം കടന്നുകളഞ്ഞെന്നും അദ്ദേഹം പൊലിസിനോട് പറഞ്ഞു.
സംഭവത്തിൽ ധനസുമോദിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





