കൊച്ചി: കരകൗശല വൈദഗ്ധ്യവും സാംസ്കാരിക പൈതൃകവും സംഗമിക്കുന്ന ബ്രൈഡല്‍ ആഭരണങ്ങളുടെ വൈവിധ്യവും വിപുലവുമായ
ശേഖരവുമായി ജോയ് ആലുക്കാസ് അനുഗ്രഹ ബ്രൈഡല്‍ ഫെസ്റ്റിന് തുടക്കമായി. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരികാഘോഷങ്ങളെ
പ്രത്യേകിച്ച് വിവാഹാഘോഷ വേളകളെ കൂടുതല്‍ മിഴിവുറ്റതാക്കുന്ന കമനീയ ഡിസൈനുകളുടെ വലിയ ശേഖരം തന്നെ അനുഗ്രഹ ബ്രൈഡല്‍ ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നു.
|
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സാംസ്കാരിക വൈവിധ്യങ്ങളെ ഇഴചേര്‍ത്താണ് ഈ ശ്രേണിയിലെ ആഭരണങ്ങളെല്ലാം ജോയ് ആലുക്കാസിന്റെ സ്വന്തം കരകൗശല വിദഗ്ധര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആഭരണ പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള കലക്ഷനാണിവ. അനുഗ്രഹ ബ്രൈഡല്‍ ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം ഇളവും നല്‍കുന്നുണ്ട്. വിവാഹങ്ങള്‍ക്കായി ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച ഓഫറാണിത്. 2023 ആഗസ്ത് 27 വരെ ഇന്ത്യയിലുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ഈ ഇളവ് ലഭ്യമാണ്.
വജ്രാഭരണങ്ങള്‍ കൊണ്ട് അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്ന നാരിമാര്‍ക്ക് മികച്ച ആനുകൂല്യമാണ് ഡയമണ്ട് ആഭരണങ്ങള്‍ക്കുള്ള ഈ ഇളവ്. അനുഗ്രഹ ഫെസ്റ്റിന്റെ ഭാഗമാണ് ഈയിടെ അവതരിപ്പിച്ച സീതാ കല്യാണം വെഡിങ് കലക്ഷനും. ഇളവുകള്‍ക്കൊപ്പം ആഭരണ പ്രേമികള്‍ക്ക് ലോകോത്തര ഷോപ്പിങ് അനുഭവവും തങ്ങളുടെ ഷോറൂമുകളില്‍ ലഭിക്കുമെന്ന് ജോയ്ആലുക്കാസ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.


