01
Nov 2023
Mon
01 Nov 2023 Mon

ഷാര്‍ജ: ജോയ് ആലുക്കാസിന്റെ ആത്മകഥ സ്‌പ്രെഡിങ് ജോയ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന്റെ ബോള്‍ റൂമില്‍ വച്ചു പ്രമുഖ ബോളിവുഡ് നടി കജോള്‍ ദേവ്ഗണ്‍ പ്രകാശനം ചെയ്തു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്‌മദ് അമീരി, ഡിഎസ്എഫ് മേധാവി ലൈല , ത്യാഗരാജന്‍ , ദുബായ് ഗോള്‍ഡ് അസോസിയേഷന്‍ പ്രസിഡന്റ് തൗഹീദ് അബ്ദുല്ല ജോയ് ആലുക്കാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യാന്തര പുസ്തക പ്രസാധകരായ ഹാപര്‍ കോളിന്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ മലയാളം, അറബി പരിഭാഷകളും പണിപ്പുരയിലാണ്. വൈകാതെ പ്രകാശനം ചെയ്യപ്പെടും.

ജോയ് ആലുക്കാസിന്റെ സംഭവബഹുലമായ സംരഭകത്വ ജീവിതവും നേതൃപാടവവും ഒരു ബ്രാന്‍ഡിനെ സഷ്ടിച്ച് ആഗോള പ്രശസ്തമാക്കിയ തുമുള്‍പ്പെടെ പ്രചോദനാത്മകമായ ജീവിതമാണ് ഈ രചനയിലൂടെ വായനക്കാരിലെത്തുന്നത്. നിലവില്‍ യുഎഇ, ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ ഈ പുസ്തകം ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ലഭ്യമാണ്.