23
Jan 2025
Mon
23 Jan 2025 Mon
JTA annual celebration on feb14

ജിദ്ദ: പ്രശസ്ത സാംസ്‌കാരിക കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ (ജെടിഎ) വാര്‍ഷികാഘോഷം തിരുവുല്‍സവം 2025 ഫെബ്രുവരി 14ന് ജിദ്ദയില്‍. ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ വൈകിട്ട് 6 മുതല്‍ ആണ് പരിപാടി. ജെടിഎ പ്രസിഡന്റ് അലി റാവുത്തര്‍ അധ്യക്ഷത വഹിച്ച പ്രോഗ്രാം കമ്മിറ്റിയില്‍ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ വാസുദേവന്‍ വെളുത്തേടത്ത് ‘തിരുവുത്സവം 2025’ ന്റെ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. വാര്‍ഷികാഘോഷത്തിന്റെ വിശദാംശങ്ങള്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ദിലീപ് താമരക്കുളം അവതരിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖ ചലച്ചിത്ര പിന്നണി ഗായികമാരായ സജ്‌ല സലിം, സജ്‌ലി സലിം എന്നിവര്‍ ഉള്‍പ്പടെയുള്ളവരുടെ ഗാനസന്ധ്യ, നാടന്‍ കലാരൂപങ്ങള്‍, ജെ. ടി. എ കലാകാരന്‍മാര്‍ അണിനിരക്കുന്ന നാടകം, നിരവധി ഇന്ത്യന്‍ നൃത്ത കലാരൂപങ്ങള്‍ എന്നിവ ആഘോഷ പരിപാടികളിലുണ്ടാവുമെന്ന് ജെ ടി എ നേതാക്കളായ അലി തേക്കുതോട്, അനില്‍ വിദ്യാധരന്‍, നൗഷാദ് പന്‍മന, നൂഹ് ബീമാപള്ളി, ദിലീപ് താമരക്കുളം, ആഷിര്‍ കൊല്ലം, ശിഹാബ് താമരക്കുളം, റാഫി ബീമാപള്ളി എന്നിവര്‍ അറിയിച്ചു.