തിരുവനന്തപുരം: ത്രികോണ മല്‍സരം നടന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീരന്‍ 20,000ത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് കെപിസിസി നേതൃയോഗത്തില്‍ വിലയിരുത്തല്‍. വലിയ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനമേ ലഭിക്കൂ എന്നും കോണ്‍ഗ്രസ് കണക്കുകള്‍ പറയുന്നു.
|
നാട്ടിക, പുതുക്കാട് മണ്ഡലങ്ങളില്‍ വിഎസ് സുനില്‍കുമാര്‍ ലീഡ് ചെയ്യും. ബാക്കി 5 മണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ് ചെയ്യും. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമായിരിക്കും ബിജെപി രണ്ടാം സ്ഥാനത്തെത്തുക. പാലക്കാട്, കണ്ണൂര്‍, ആറ്റിങ്ങല്‍, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ കടുത്ത മത്സരം നേരിട്ടെങ്കിലും അവസാന ലാപ്പിലെ മുന്നേറ്റത്തിലൂടെ ജയിച്ചു കയറാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ( K Muraleedharan will win in Thrissur; KPCC meeting )
കോണ്‍ഗ്രസ് മത്സരിച്ച 16 മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന് വിവിധ മണ്ഡലം ക്മ്മിറ്റികള്‍ അവതരിപ്പിച്ച കണക്കുകളില്‍ പറയുന്നു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാുണ്ടായിയിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ ബാധിക്കും. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അവസാനത്തോടെ അത് പരിഹരിച്ചതിനാല്‍ ജയം ഉറപ്പെന്നും കെ സുധാകരന്‍ നേതൃയോഗത്തില്‍ പറഞ്ഞു.
തോല്‍ക്കുമെന്നത് വെറും പ്രചരണമായി കണ്ടാല്‍ മതിയെന്ന് വികെ ശ്രീകണ്ഠന്‍ യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ ഞാന്‍ മൂന്നാമത് ആകുമെന്നായിരുന്നു പ്രചാരണം. ഇത്തവണ കുറഞ്ഞത് 25000 ഭൂരിപക്ഷമെങ്കിലും ഉണ്ടാകുമെന്നാണ് വി കെ ശ്രീകണ്ഠന്റെ കണക്ക് കൂട്ടല്‍.





