09
Nov 2023
Tue
09 Nov 2023 Tue

മുസ്ലിം ലീഗിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ കെ സുധാകരനും വിഡി സതീശനും ഇന്ന് പാണക്കാട്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മുസ്ലിം ലീഗിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് പാണക്കാടെത്തും. കോണ്‍ഗ്രസ് നേതൃതല കണ്‍വെന്‍ഷനായി മലപ്പുറത്ത് എത്തുന്ന നേതാക്കള്‍ ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ മുസ്ലിം ലീഗില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനം.

കൂടിക്കാഴ്ച്ച സംബന്ധിച്ച് സതീശന്‍, കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ചറിയിച്ചു. കോണ്‍ഗ്രസ് ജില്ലാ നേതൃതല കണ്‍വെന്‍ഷനായാണ് നേതാക്കള്‍ മലപ്പുറത്തെത്തുന്നത്. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ മുസ്ലിം ലീഗ് അതൃപ്തി പരസ്യമാക്കിയ സാഹചര്യം കൂടിയുണ്ട് മുന്നില്‍. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പ്രതികരിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കണം എന്നായിരുന്നു ആവശ്യം. ജില്ലാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടും നടപടി ആവാത്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്റെ പരസ്യ പ്രതികരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക