07
Aug 2023
Wed
07 Aug 2023 Wed

ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദു സമുദായം, അല്ലാഹു മിത്ത് ആണെന്ന് പറയാന്‍ ധൈര്യമുണ്ടോ?; ഷംസീറിനെ വിടാതെ കെ. സുരേന്ദ്രന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സ്പീക്കര്‍ ഷംസീറും മന്ത്രി മുഹമ്മദ് റിയാസും മതതീവ്രവാദികള്‍ക്ക് ഊര്‍ജ്ജം പകരുന്ന പ്രസ്താവനകള്‍ നിരന്തരം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അത് ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ്. സ്വാഭാവികമോ യാദൃശ്ചിതകമോ ആയ പ്രസ്താവനയല്ല. ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദു സമുദായം. അത് ഓര്‍മ്മിക്കുന്നത് നല്ലതാണ്. പരസ്യമായ പരമതനിന്ദയാണ് ഷംസീര്‍ നടത്തിയത്.

അല്ലാഹു ഒരുമിത്താണെന്ന് ഷംസീര്‍ പറയുമോ. അതിന് ധൈര്യമുണ്ടോ. അയാളുടെ കൈയ്യും കാലും എല്ലാം വെട്ടും. പിന്നെയെങ്ങനെയാണ് ഗണപതി മിത്താണ് എന്ന് പറയുന്നത്. സ്പീക്കര്‍ ഭരണഘടനാ പദവിയിലിരിക്കുന്ന ആളാണ്. സ്വന്തം മതത്തെ ഉയര്‍ത്തിപ്പിടിക്കുകയും മറ്റുമതങ്ങളെ നിന്ദിക്കുകയും ചെയ്യുന്നത് മതനിരപേക്ഷതയല്ല. എല്ലാവരും ഹിന്ദുക്കളുടെ നെഞ്ചത്ത് കുതിരകയറുകയാണ്, സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ, യുഡിഎഫിന്റെ നിശബ്ദത ഭയപ്പെടുത്തുന്നു. സുധാകരനും സതീശനും മിണ്ടാത്തത് ലീഗിനെ ഭയന്നാണോ. ഗണപതി ഭഗവാനെ പരസ്യമായി അധിക്ഷേപിച്ച ഷംസീറിനോട് സഭയില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്തായിരിക്കുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പരമത നിന്ദ ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതാണ്. സ്പീക്കര്‍ മാപ്പ് പറയണം എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. പിന്നാലെ പല സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. ഷംസീര്‍ പറയുന്നത് ശരിയാണെന്ന് പറഞ്ഞു വിഷയത്തില്‍ എരിവ് കൂട്ടുകയാണ് എകെ ബാലന്‍. എകെ ബാലനാണോ എല്ലാ കാര്യങ്ങളുടെയും അതോറിറ്റി? ഹിന്ദുക്കളുടെ മേലേക്ക് കുതിര കയറുന്നത് ശരിയാകില്ലല്ലോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക