|
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ. സുരേന്ദ്രൻ തന്നെ തുടരാൻ തീരുമാനം. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റം വേണ്ടെന്നു ബിജെപി ദേശീയ നേതൃതത്വം തീരുമാനിച്ചു. കൊച്ചിയിൽ നടന്ന ആർഎസ്എസ്- ബിജെപി കോർഡിനേഷൻ മീറ്റിംഗിൽ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കേരളാ ഘടകത്തിൽ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർക്ക് മാറ്റമുണ്ടാകും. ജില്ലാ പ്രസിഡന്റുമാരെയും മാറ്റാനാണ് തീരുമാനം. ഈ വർഷം ഡിസംബറിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





