06
Jun 2026
Sat
06 Jun 2026 Sat
Kafir screenshot high court to find source

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്ക് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. പുനരന്വേഷണത്തിന്റെ ഭാഗമായാണ് സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് നോട്ടിസ് നല്‍കിയത്. ഇന്ന് ചേര്‍ന്ന എസ്ഐടിയുടെ ആദ്യ യോഗത്തില്‍ തന്നെ നിര്‍ണായകമായ നീക്കത്തിലേക്കാണ് എസ്ഐടി കടന്നിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍, റെഡ് ബെറ്റാലിയന്‍, റെഡ് എന്‍കൗണ്ടര്‍ എന്നീ ഗ്രൂപ്പുകളുടെ അഡ്മിന്മാര്‍ക്കാണ് ഇപ്പോള്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇവര്‍ മൂന്ന് ദിവസത്തിനകം എസ്ഐടിയുടെ മുന്നിലെത്തി മൊഴി നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

വടകരയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുണ്ടായിരുന്നത്. ഈ സന്ദേശം പെട്ടെന്ന് തന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം.