29
Jul 2026
Wed
29 Jul 2026 Wed
kozhikkod theft cctv

കറുപ്പ് വസ്ത്രം ധരിച്ച് മുഖംമൂടിയണിഞ്ഞും വസ്ത്രമൊന്നും ഇടാതെ ദേഹത്ത് കരിപൂശിയും വരുന്ന മോഷ്ടാക്കളെ കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാല്‍, കോഴിക്കോട് പുതിയൊരു ഇനം മോഷ്ടാവാണ് വിലസുന്നത്. നല്ല തൂവെള്ള വസ്ത്രം ധരിച്ചാണ് കക്ഷിയുടെ വരവ്. അതും രാത്രി പെട്ടെന്ന് കണ്ടാല്‍ ആരും ഭയക്കുന്ന രീതിയില്‍ ശരീരമാസകലം മൂടുന്ന വെള്ള നിസ്‌കാര കുപ്പായം അണിഞ്ഞ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

kozhikkod theft

കോഴിക്കോട് കാരശ്ശേരിയിലാണ് സംഭവം. മലാക്കുന്നിലെ ഒരു പള്ളിയിലുള്ള ഇന്‍വെര്‍ട്ടറും തൊട്ടടുത്ത വീട്ടിലെ റബ്ബര്‍ ഷീറ്റും കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ വെള്ളാട്ട പോക്കറിനെ പോലെ ശരീരമാസകലം മൂടുന്ന വെള്ള വസ്ത്രം ധരിച്ചൊരു രൂപം. വീടിന് സമീപത്ത് പതുങ്ങി നടക്കുന്ന കള്ളന്‍ ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല.

മറ്റു വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും നാട്ടുകാരും. ദൃശ്യങ്ങള്‍ വൈറലായതോടെ നാട്ടില്‍ പല തരത്തിലുള്ള പ്രേത കഥകളും ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്.

Tags:
Kozhikode, Karassery, Mosque Theft, CCTV Viral Video, Kozhikode Crime News, Malayalam News, Viral News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക