27
Jul 2026
Mon
സഹകരണ ബാങ്ക് മാനേജരായ സിപിഐഎം പ്രാദേശിക നേതാവ് തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് കക്കട്ടില്‍ സഹകരണ ബാങ്കിന്റ തളീക്കര ശാഖ മാനേജര്‍ പി കെ ഗനീഷ് കുമാറിനെ(50)യാണ് വീടിനടുത്തുള്ള മുറുവശ്ശേരി വായനശാലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
|
ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കുകയും തരംതാഴ്ത്തുകയും ചെയ്തിരുന്നു. കര്‍ഷകസംഘം മേഖലാ സെക്രട്ടറി കൂടിയാണ് ഗനീഷ് കുമാര്‍.
പതിവുപോലെ പ്രഭാത സവാരിക്കായി പോയ ഗനീഷ തിരികെ എത്താതിരുന്നതിനെ തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് വായനശാലക്ക് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
ALSO READ: യാത്ര ടുഡേ വ്‌ലോഗര്‍ ദില്‍ഷാദിനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


