29
Jul 2026
Wed
29 Jul 2026 Wed
vlogger dilshad found in meghalaya

മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്‌ലോഗര്‍ മുഹമ്മദ് ദില്‍ഷാദിനെ മേഘാലയയില്‍ കണ്ടെത്തി. ബൈക്ക് അപകടത്തില്‍ പെട്ട് പരിക്കേറ്റ ദില്‍ഷാദ് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വനമേഖലയോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് ദില്‍ഷാദിനെ നാട്ടുകാര്‍ കണ്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ നാട്ടിലെത്തിക്കും. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശിയാണ് ദില്‍ഷാദ്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഈ ചാനലിന് നിരവധി ഫോളോവേഴ്സുണ്ട്.

ചാനലിന്റെ ഭാഗമായി ദില്‍ഷാദ് വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക