08
Oct 2023
Tue
08 Oct 2023 Tue

കൊച്ചി: മൂന്നുപേർ കൊല്ലപ്പെടുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനെ അത്താണിയിലെ വീട്ടിലെത്തിച്ചു തെളിവെടുത്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു തെളിവെടുപ്പ്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് തെളിവെടുപ്പ് ആരംഭിച്ചത്. വെള്ളിയാഴ്ചയും സ്‌ഫോടനംനടന്ന ദിവസവും വീട്ടിൽ ഇയാളെത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ഇവിടെവച്ച് ചില പരീക്ഷണങ്ങൾ പ്രതി നടത്തിയതായും വിവരമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച വെെകിട്ട് മാർട്ടിനെ കോടതിയിൽ ഹാജരാക്കും. സ്ഫോടനം നടത്തിയ കൺവൻഷൻ സെന്റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവ് ശേഖരിക്കാനുണ്ട്. ഞായറാഴ്ച രാവിലെ 9.40ഓടെയായിരുന്നു കളമശ്ശേരിയിലെ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനത്തനിടെ സ്ഫോടനങ്ങളുണ്ടായത്. 2,400 പേരാണ് ഈ സമയം ഹാളിലുണ്ടായിരുന്നത്.

ഇരിപ്പിടങ്ങൾക്കടിയിലായി മൂന്നിടത്തായാണ് മാർട്ടിൻ സ്ഫോടകവസ്തു ഒളിപ്പിച്ചിരുന്നത്. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളും മറ്റൊരാൾ 12 വയസ്സുള്ള പെൺകുട്ടിയുമാണ്. സഭയുടെ നിലപാടുകൾ തിരുത്താത്തതിലുള്ള പകയാണ് ആക്രമണം നടത്താൻ കാരണമെന്നാണ് മാർട്ടിന്റെ മൊഴി. സ്ഫോടനത്തിനു പിന്നാലെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മാർട്ടിൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇതിനു പിന്നാലെ ഇയാൾ പൊലീസിൽ കീഴടങ്ങുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക