07
Nov 2023
Sat
07 Nov 2023 Sat

അച്ഛനല്ല അമ്മയാണ് വഴക്ക് പറയാറുള്ളത്; തരിണിയുമായിട്ടുള്ള വിവാഹം അടുത്ത വര്‍ഷം; വിശേഷങ്ങള്‍ പങ്കുവച്ച് കാളിദാസ് ജയറാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടന്‍ കാളിദാസ് ജയറാമും മോഡല്‍ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജയറാം, പാര്‍വ്വതി, മാളവിക എന്നിവര്‍ വിവാഹനിശ്ചയ വേദിയില്‍ ഇരിക്കുന്നതും വിഡിയോയില്‍ കാണാം. സുഹൃത്ത് താരിണിയെ വിവാഹം ചെയ്യുകയാണെന്ന് കഴിഞ്ഞദിവസം പൊതുവേദിയില്‍ കാളിദാസ് ജയറാം തന്നെ പറഞ്ഞിരുന്നു. മോഡലായ താരിണി കലിംഗരായരുമായുള്ള പ്രണയം ഒരു പൊതുവേദിയില്‍ തുറന്നു പറയുന്നതും അന്നായിരുന്നു.

ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു. അവാര്‍ഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാന്‍ കഴിയില്ലെന്നും അവതാരക പറയുന്നുണ്ട്. ശേഷം കാളിദാസിനെ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടര്‍ന്നാണ് സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തത്. താരിണി കലിംഗരായരെ കാളിദാസ് എടുത്തുയര്‍ന്ന രംഗമാണ് പ്രമോ വിഡിയോയുടെ അവസാനം കാണാനാകുന്നത്.

ഇനി വിവാഹം എന്താണെന്ന് ചോദിച്ചാല്‍ അടുത്ത വര്‍ഷമായിരിക്കും എന്നാണ് താരപുത്രന്‍ പറയുന്നത്. തനിക്കായി കുറച്ച് സമയം കിട്ടുകയാണെങ്കില്‍ ചെയ്യുന്നത് ഭക്ഷണം കഴിക്കുകയാണ്. പിന്നെ കിടന്ന് ഉറങ്ങും. ഇനിയതുമല്ലെങ്കില്‍ സിനിമ കാണും. ഒടിടിയില്‍ പുതിയതായി ഇറങ്ങുന്ന ചിലതൊക്കെ കാണാന്‍ ശ്രമിക്കുമെന്നാണ് കാളിദാസ് പറയുന്നത്. മാത്രമല്ല തനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം ബിരിയാണിയാണെന്നാണ് പറയുന്നത്. എത്ര കഴിച്ചാലും മടുക്കാത്തതും ബിരിയാണിയാണ്. ബിരിയാണി ഉണ്ടാക്കി നോക്കാറുണ്ട്. ചില സമയത്ത് ചീറ്റി പോകും, ചിലപ്പോള്‍ നല്ല രീതിയില്‍ വിജയിക്കാറുമുണ്ട്. ചീറ്റി പോയാല്‍ അച്ഛനല്ല, അമ്മയാണ് വഴക്ക് പറയാറുള്ളത്. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ അമ്മ കുറച്ച് സ്ട്രിക്ടാണ്. അടുക്കളയില്‍ കയറി ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല, അവിടെ മൊത്തം കുളമാക്കിയിട്ടുണ്ടാവും- കാളിദാസ് കൂട്ടിച്ചേര്‍ത്തു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക