07
May 2024
Fri
07 May 2024 Fri
Congress loksabha candidate Kanhaiya Kumar assaulted during campaign

ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ഥിയായ കനയ്യ കുമാറിനു നേരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണം. എട്ടോളം വരുന്ന സംഘം കനയ്യ കുമാറിനെതിരേ കറുത്ത മഷി എറിയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പൂര്‍ മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തിനെതിരേയും ഇന്ത്യന്‍ സൈന്യത്തിനെതിരേയും മുദ്രവാക്യം മുഴക്കുകയും സംസാരിക്കുകയും ചെയ്തതിനാണ് കനയ്യ കുമാറിനു നേരെ ആക്രമണം നടത്തിയതെന്ന് വിശദീകരിച്ച് അക്രമികള്‍ വീഡിയോ പുറത്തുവിടുകയും ചെയ്തു.(Kanhaiya Kumar assaulted while campaigning in Delhi)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആംആദ്മി പാര്‍ട്ടിയുടെ ബ്രഹ്‌മപുരി കൗണ്‍സിലര്‍ ചായ ഗൗരവ് ശര്‍മ ആക്രമണത്തിനെതിരേ പരാതി നല്‍കി. താനും കനയ്യകുമാറും പ്രചാരണം നടത്തുന്നതിനിടെ ഏഴോ എട്ടോ പേരടങ്ങുന്ന സംഘം കനയ്യ കുമാറിനെ ഹാരമണിയിക്കുകയും തുടര്‍ന്ന് കറുത്ത മഷി ഒഴിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രചാരണത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കും മര്‍ദ്ദനമേറ്റു. അക്രമത്തിനിടെ മാധ്യമപ്രവര്‍ത്തക ഓടയില്‍ വീണുവെന്നും പരാതിയില്‍ പറയുന്നു. 2016ല്‍ കനയ്യകുമാര്‍ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരിക്കെ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അക്രമിസംഘം ആക്രമണം നടത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക