17
Nov 2024
Tue
17 Nov 2024 Tue
kmcc kannur

ദുബൈ: ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവരും അമ്പത് വയസ്സ് പിന്നിട്ടവരുമായ സാധാരണക്കാരായ 50 പ്രവാസികള്‍ക്ക് സൗജന്യ ഉംറക്കുള്ള അവസരമൊരുക്കി ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി. തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടകര്‍ക്ക് ദുബൈ കെഎംസിസിയില്‍ ഒരുക്കിയ യാത്രയയപ്പ് സംഗമം മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉത്ഘാടനം ചെയ്തു. ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡണ്ട് സൈനുദ്ധീന്‍ ചേലേരി അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പേറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ലീഗ് ട്രഷറര്‍ മഹമൂദ് കാട്ടൂര്‍, സെക്രട്ടറി മഹമൂദ് അള്ളാംകുളം, എഎംആര്‍ പ്രോപ്പര്‍ടീസ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് അബ്ദുല്‍ റഹിമാന്‍, ആജില്‍ ഗ്രൂപ് എം ഡി എംസി സിറാജ്, ദുബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഹുദവി, ദുബൈ മര്‍കസ് സെക്രട്ടറി ഡോ. അബ്ദുല്‍ സലാം സഖാഫി, ദുബൈ ഇസ്ലാഹി സെന്റര്‍ പ്രതിനിധി ഹുസൈന്‍ കക്കാട്, സകരിയ ദാരിമി, ബെന്‍സ് മഹമൂദ് ഹാജി, പുന്നക്കന്‍ മുഹമ്മദലി, ദുബൈ കെഎംസിസി നേതാക്കളായ പി കെ ഇസ്മായില്‍, ഇസ്മായില്‍ ഏറാമല, റയീസ് തലശ്ശേരി, ഒ. മൊയ്തു, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ടി പി മഹമൂദ് ഹാജി, എ സി ഇസ്മായില്‍, ടി പി അബ്ബാസ് ഹാജി, ഹംസ തൊട്ടി, ഒ. കെ ഇബ്രാഹിം, നാസര്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഹ്ദാദ് മൂഴിക്കര സ്വാഗതവും സെക്രട്ടറി റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു.

ജില്ലാ കെഎംസിസി ഭാരവാഹികളായ കെ വി ഇസ്മായില്‍, എന്‍ യു ഉമ്മര്‍ കുട്ടി, പി വി ഇസ്മായില്‍, റഫീഖ് കോറോത്ത്, ജാഫര്‍ മാടായി, ഷംസീര്‍ അലവില്‍, അലി ഉളിയില്‍, തന്‍വീര്‍ എടക്കാട്, ഫൈസല്‍ മാഹി, ബഷീര്‍ കാട്ടൂര്‍, ഫായിസ് മാട്ടൂല്‍, നിസ്തര്‍ ഇരിക്കൂര്‍, പി കെ നിസാര്‍, ബഷീര്‍ മട്ടന്നൂര്‍ എന്നിവര്‍ ചടങ്ങിന്നേതൃത്വംനല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക