12
May 2025
Sun
12 May 2025 Sun
Kannur native died after being hit by a vehicle in Kuwait.

കുവൈത്ത് സിറ്റി: കുവൈത്തില്‍ രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. മുമ്പ് ബദരിയ നഗറില്‍ താമസിച്ചിരുന്ന മണ്ണന്‍ മുനീര്‍ (39) ആണ് വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെ റോഡ് ക്രോസ് ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. കുവൈത്ത് സാല്‍വ റുമൈതിയയില്‍ വച്ചാണ് സംഭവം. കുവൈത്ത് കെഎംസിസി സജീവ പ്രവര്‍ത്തകനായിരുന്നു.
ഹക്കീം – റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റാഹില (കാസര്‍കോട്). മക്കള്‍: ഫൈസാന്‍, ഫിദ, ഫാത്തിമ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയ്യത്ത് നാട്ടില്‍ എത്തിക്കുന്നത്തിനുള്ള തുടര്‍ നടപടികള്‍ കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്‌കിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. നാട്ടില്‍ വച്ചായിരിക്കും മയ്യിത്ത് മറവുചെയ്യുക.

Kannur native died after being hit by a vehicle in Kuwait.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക