21
Oct 2023
Thu
21 Oct 2023 Thu

സന്ദർശകവിസയിൽ ദുബായിലെത്തിയ കണ്ണൂർ സ്വദേശി വാഹനമിടിച്ച് മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് പ്രകാശൻ അരയാമ്പത്ത് (55) ആണ് മരിച്ചത്. ദുബായ് കറാമ സെന്ററിന് സമീപത്ത് വച്ച് റോഡ് മുറിച്ചുകടക്കവെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാസൽഖൈമയിൽ ഈയിടെ ജോലി ലഭിച്ചിരുന്നു. മുമ്പ് 15 വർഷം അബൂദബിയിൽ പ്രവാസിയായിരുന്നു. പിതാവ്: ഗോവിന്ദൻ, മാതാവ്: ഗൗരി. ഭാര്യ: ഷീബ. മക്കൾ: അഭിരാമി, പ്രദീപ്. സഹോദരങ്ങൾ: പ്രദീപൻ, ഷാജി, സരസ്വതി, പ്രസന്ന. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക