കണ്ണൂർ സ്വദേശി ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. കണ്ണൂർ മലപ്പട്ടം ചൂളിയാട് കളത്തിലെ വളപ്പിൽ വീട്ടിൽ നാരായണൻ-രോഹിണി ദമ്പതികളുടെ മകൻ സജിത് അരൂൽ(41)ആണ് മരിച്ചത്. ഖിസൈസിലെ താമസസ്ഥലത്താണ് സജിത്തിനെ കെട്ടിടത്തിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.
|
ദുബൈയിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലിക്കാരനായിരുന്നു. ദുബൈ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോവുമെന്ന് സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പള്ളി അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





