01
Jun 2025
Thu
01 Jun 2025 Thu
Kannur native man on visit visa dies of heart attack in UAE

വിസിറ്റ് വിസയില്‍ യുഎഇയിലെ അജ്മാനിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ മുണ്ടേരിച്ചാപ്പ ഈന്തുംകാട്ടില്‍ ഇബ്രാഹിം-നസീമ കുളങ്കരങ്കണ്ടി ദമ്പതികളുടെ മകന്‍ ഫസ് ലു(41)ആണ് മരിച്ചത്. 20 ദിവസം മുമ്പാണ് യുവാവ് യുഎഇയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച ഹൃദയാഘാതമുണ്ടായ ഫസ് ലുവിനെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. ഭാര്യ: ജുനൈദ. മക്കള്‍: അസ് വ, അര്‍മാന്‍.