01
Nov 2023
Tue
01 Nov 2023 Tue

ഷാര്‍ജ:ഷാര്‍ജ പുസ്തകമേളയിലെ മലയാളി പബ്ലിക്കേഷന്‍ ഹാളിലെ ഹീറോയായി കണ്ണൂര്‍ സ്വദേശിനി റഫ്‌സാന ഖാദര്‍. ഭിന്നശേഷിക്കാരിയായ റഫ്‌സാനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഷാര്‍ജ ബുക്ക് ഫെയര്‍ കാണുക എന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വിവരം ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയെ അറിയിച്ചപ്പോള്‍ പുസ്തകമേളയില്‍ വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാന്‍ ചിരന്തന പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നു.
അങ്ങനെ വീല്‍ചെയറില്‍ ഇരുന്ന് റഫ്‌സാന ഉമ്മയുടെ സഹായത്തോടെ രചിച്ച പുസ്തകം ജിന്ന് പുസ്തകമേളയില്‍ പ്രകാശനം ചെയ്യുകയും ചെയ്തു. ബിരുദധാരിയാണ് റഫ്‌സാന.

ചരിത്രം സൃഷ്ടിച്ച് ജിന്ന്

ചിരന്തന സ്റ്റാളിലൂടെ വായനക്കാരിലെത്തിച്ച റഫ്‌സാന ഖാദര്‍ രചിച്ച ജിന്ന് എന്ന നോവല്‍ മുഴുവന്‍ കോപ്പികളും വിറ്റ് തീര്‍ന്നിരിക്കുന്നു. വ്യാഴാഴ്ച യോടെ കൂടുതല്‍ കോപ്പികള്‍ നാട്ടില്‍ നിന്നു എത്തിക്കാനുള്ള ശ്രമത്തിലാണ് ചിരന്തനയും റഫ്‌സാനയും.