31
Aug 2026
Mon
31 Aug 2026 Mon
SFI Leader Booked For Filming Woman Kannur Crime News

കണ്ണൂരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ വാതില്‍ പഴുതിലൂടെ മൊബൈലില്‍ പകര്‍ത്തിയ എസ്എഫ്‌ഐ നേതാവ് കെ.നവനീതിനെതിരെ നടപടി. നവനീതിനെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളില്‍നിന്നും പുറത്താക്കിയതാണെന്ന് സിപിഎം ചുഴലി ലോക്കല്‍ കമ്മിറ്റി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളോ നവനീതിന് ഒരു തരത്തിലുള്ള സഹായവും ചെയ്ത് കൊടുത്തിട്ടില്ലെന്നും ലോക്കല്‍ കമ്മിറ്റി അറിയിച്ചു. നവനീതിന്റെ ഭാഗത്തുനിന്നുണ്ടായതു ഗുരുതരമായ അച്ചടക്ക ലംഘനമാണ്.

ALSO READ: മഴയത്ത് സഹായം ചോദിച്ചു കയറി; ഓടുന്ന ബസ്സില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

കഴിഞ്ഞ 20 നാണ് സംഭവം നടന്നത്. 21 ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. അന്നു തന്നെ ബാലസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയും അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും 22 ന് ബ്രാഞ്ച് യോഗം ചേര്‍ന്ന് സിപിഎമ്മില്‍നിന്നു പുറത്താക്കിയെന്നും ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടി ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന എതിരാളികളുടെ പ്രചാരണം അസംബന്ധമാണെന്നും സിപിഎം ചുഴലി ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

ഓഗസ്റ്റ് 20 ന് യുവതി വീട്ടില്‍ കുളിക്കുമ്പോഴാണ് എസ്എഫ്‌ഐ നേതാവ് ശുചിമുറിയുടെ വിടവിലൂടെ മൊബൈല്‍ കയറ്റി വിഡിയോ പകര്‍ത്തിയത്. എന്നാല്‍ വെളിച്ചക്കുറവില്‍ മൊബൈലിന്റെ ഫ്‌ലാഷ് തനിയെ ഓണായതോടെ യുവതി ഫോണ്‍ കാണുകയും ബഹളം വയ്ക്കുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുകയും നവനീതിനെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് മൊബൈലില്‍നിന്നു ദൃശ്യങ്ങള്‍ പ്രതി മായ്ച്ചുകളഞ്ഞു. കേസ് പോലീസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

Tags: Kannur News Malayalam, SFI Leader Expelled, CPM Kannur, Chuzhali Local Committee, Crime News Malayalam, Kannur Srikandapuram News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക