24
Apr 2024
Mon
24 Apr 2024 Mon
karate budokaan malappuram distict committee formed

കൂട്ടിലങ്ങാടി: ബുഡോക്കാന്‍ കരാട്ടെ അസോസിയേഷന്റെ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഏപ്രില്‍ 14ന് ബുഡോക്കാന്‍ കരാട്ടെ അസോസിയേഷന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടിലങ്ങാടി ഡോജോയില്‍ വച്ചാണ് കമ്മിറ്റി രൂപീകരിച്ചത്. 2024-2025 മാര്‍ച്ച് 31ന് വരെയാണ് കമ്മിറ്റിയുടെ കാലാവധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി അമീര്‍ കണ്ണൂര്‍ നേതൃത്വം വഹിച്ച തിരഞ്ഞടുപ്പില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിഹാന്‍മാരായ സക്കീര്‍ ബുഡോക്കാന്‍.എം എ തങ്ങള്‍, ഗഫൂര്‍ കൂട്ടിലങ്ങാടി, അബൂബക്കര്‍ മലപ്പുറം പങ്കെടുത്തു.

ബികെഎയൂടെ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡന്റ് സുധീര്‍ ചുങ്കത്തറ, വൈസ് പ്രസിഡന്റുമാരായി സക്കീര്‍ മമ്പാട്, മുസ്തഫ പൂക്കോട്ടൂര്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ ചെമ്പയില്‍ , ജോയിന്റ് സെക്രട്ടറി മ്മാരായി ഉമ്മര്‍ പാണ്ടിക്കാട് , സലാം മഞ്ചേരി , എം എ തങ്ങള്‍ മമ്പാട് ഖജാഞ്ചി എന്നിവരെ തിരഞ്ഞെടുത്തു.