21
Oct 2023
Sun
21 Oct 2023 Sun

മക്ക: കരാട്ടെ ബുഡോക്കാന്‍ ഇന്റര്‍നാഷനല്‍ മക്ക മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കളര്‍ ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി. കരാട്ടേ ബുഡോക്കാന്‍ ഇന്റര്‍നാഷനല്‍ സൗദി ചീഫ് ഇന്‍സ്ട്രക്ടര്‍ റന്‍ഷി ടി എ ഗഫൂര്‍ ക്ലാസുകള്‍ നിയന്ത്രിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എക്‌സാമിനര്‍ യാസര്‍, സെന്‍സായിമാരായ അഷ്‌റഫ് തിരൂര്‍, അനീസ് കൊല്ലം, ഷാഹുല്‍ ഹമീദ് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷമീന ബഷീര്‍ ടെസ്റ്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.