22
Feb 2024
Sun
22 Feb 2024 Sun

മക്ക: കരാട്ടെ ബുഡോക്കാന്‍ ഇന്റര്‍നാഷണല്‍ മക്കയില്‍ കളര്‍ ബെല്‍റ്റ് ടെസ്റ്റ് ഗ്രേഡിങ് സംഘടിപ്പിച്ചു. യെല്ലോ, ഓറഞ്ച് ബെല്‍റ്റ് ടെസ്റ്റ് ഗ്രേഡിങ്ങില്‍ മക്കയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനാറത്തുല്‍ അല്‍ ഫസല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മനാറത്തുല്‍ അല്‍ ഫസല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എസ് ആര്‍ ഷരീഫ്, പ്രിന്‍സിപ്പല്‍ പര്‍വീസ് യാസ്മീന്‍ എന്നിവര്‍ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് ബെല്‍റ്റ് മെഡല്‍ വിതരണങ്ങള്‍ നടത്തി ടെസ്റ്റുകള്‍ക്ക് റെന്‍ഷി ടി എ ഗഫൂര്‍, യാസര്‍ അറഫാത്ത്, മുജീബ്‌റഹ്‌മാന്‍ നേതൃത്വം നല്‍കി