ദമ്മാം: കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണൽ കളർ ബെൽറ്റ് ടെസ്റ്റ് ഗ്രേഡിങ് നടത്തി. ദമ്മാം ഗോൾഡൻ ഫിറ്റ്നസ് ജിമ്മിൽ നടന്ന പരിപാടി സൗദി ബിസ്നസ് മാൻ ഈസ ഈദ് ഉദ്ഘാടനം ചെയ്തു. കെ.ബി.ഐ സൗദി ചീഫ് റൻഷി ടി.എ ഗഫൂർ വിജയികളെ അനുമോദിച്ചു. തുടര്‍ന്ന് ടെസ്റ്റിൽ പങ്കടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
|
മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്നും അതു നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണെന്നും വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തലമുറയെ നശിപ്പിക്കുമെന്നും ലഹരി വസ്തുക്കളെ സമീപിക്കരുതെന്നും റൻഷി ടി.എ ഗഫൂർ ഉദ്ബോധിപ്പിച്ചു.നല്ല ആരോഗ്യം കെട്ടിപ്പടുക്കുവാന്‍ കരാട്ടെ വളരെയധികം സഹായിക്കുന്നുവെന്നും ഓര്‍മിപ്പിച്ചു.
ഗോൾഡൻ ഫിറ്റ്നസ് ജിം മാസ്റ്റർ സൈദ് ആശംസകൾ അർപ്പിച്ചു.നിരവധി വിദ്യാർഥികൾ ഗ്രേഡിങ് ടെസ്റ്റിൽ അണിനിരന്നു.റെൻഷി ടി.എ ഗഫൂർ ടെസ്റ്റ് എക്സാമിനർ ആയിരുന്നു.ട്രൈനർ മാരായ നിഷാദ് നിലമ്പൂർ, ഷംസുദ്ധീൻ പൂക്കോട്ടുംപാടം ക്യാമ്പിന് നേതൃത്വം നൽകി.സെൻസായിമാരായ ഇസ്മായിൽ കണ്ണൂർ, ഷരീഫ് കുറ്റിപ്പുറം, ഷബീൽ മഞ്ചേരി, എന്നിവർ പരിപാടി നിയന്ത്രിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





