01
Nov 2023
Mon
01 Nov 2023 Mon

ഷാർജ: ഷാർജ പുസ്തകമേളയിൽ മനസ്സ് തുറന്ന് ബോളിവുഡ് താരം കരീന കപൂർ. ​ഗർഭംധരിക്കുന്നത് എന്തും തിന്നാനുള്ള ലൈസൻസല്ലെന്ന് കരീന പറഞ്ഞു. പ്ര​ഗ്നൻസി ബൈബിൾ: ദ അൾട്ടിമേറ്റ് മാന്വൽ ഫോർ മംസ് എന്ന തന്റെ പുസ്തകത്തെക്കുറിച്ച് കരീന സംസാരിച്ചു. യുഎഇ അവതാരക റാണിയ അലിയുമായാണ് താരം സംവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിസ്സയും ചൈനീസ് ഫുഡും തനിക്കേറെ ഇഷ്ടമാണ്. എന്നാൽ അവ കഴിക്കുന്നതിൽ താൻ മിതത്വം പാലിക്കുകയുണ്ടായി. ​ഗർഭകാലത്ത് തെറ്റായതൊന്നും കഴിക്കരുതാത്തതിനാലായിരുന്നു ഇതെന്നും കരീന പറഞ്ഞു. ആദ്യ ​ഗർഭകാലം ഏറെ ആസ്വസിച്ചിരുന്നു. പ്രസവം വരെ താൻ ജോലി ചെയ്യുകയുണ്ടായി. രണ്ടാം ​ഗർഭം ധരിച്ചതോടെയാണ് ഇതേക്കുറിച്ച് പുസ്തകമെഴുതണമെന്ന് ചിന്തിച്ചത്. അത് നല്ലൊരു വിഷയമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.