30
May 2024
Fri
30 May 2024 Fri
karnataka-man-skins-wife-beheads-her

ബെംഗളൂരു: രാത്രി ഭക്ഷണം സമയത്ത് വിളമ്പാത്തതിന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കര്‍ണാടക തുംകൂറിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. (karnataka-man-skins-wife-beheads-her-for-not-serving-dinner) ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ തൊലിച്ചെടുത്ത സംഭവത്തില്‍ ഭര്‍ത്താവ് ശിവരാമനെ തുംകൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുനിഗല്‍ താലൂക്കിലെ ഹുലിയുരുദുര്‍ഗ ടൗണില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. തടിമില്ലില്‍ ജോലി ചെയ്യുന്ന ശിവരാമന്‍ ഭാര്യ പുഷ്പലതയുമായി (35) സ്ഥിരമായി വഴക്കിട്ടിരുന്നു. തിങ്കളാഴ്ച രാത്രി സമയത്ത് ഭക്ഷണം വിളമ്പിയില്ലെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് ശിവരാമന്റെ ജോലിയെ ചൊല്ലിയായി വഴക്ക്.

പ്രകോപിതനായ ശിവരാമന്‍ വെട്ടു കത്തി ഉപയോഗിച്ച് പുഷ്പലതയെ തലങ്ങും വിലങ്ങും വെട്ടുകയും തലയറുക്കുകയും ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ വരെ അവിടെയിരുന്ന് ഭാര്യയുടെ ദേഹത്തെ തൊലിയുരിച്ചെടുത്തു. നേരം വെളുത്തതോടെ കൊലപാതകത്തെ കുറിച്ച് വീട്ടുടമയെ അറിയിക്കുകയായിരുന്നു.

സംഭവം നടക്കുന്ന സമയം ദമ്പതികളുടെ എട്ടു വയസുള്ള മകന്‍ ഉറങ്ങുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ശിവരാമന്‍ കൊലപാതകം സമ്മതിച്ചതായി തുംകൂര്‍ പൊലീസ് സൂപ്രണ്ട് അശോക് വെങ്കട്ട് പറഞ്ഞു.

’10 വര്‍ഷം മുമ്പാണ് വ്യത്യസ്ത ജാതിക്കാരായ ശിവരാമനും പുഷ്പയും വിവാഹിതരായത്. ഇരുവരും തമ്മില്‍ ചെറിയ വഴക്കുകള്‍ ഉണ്ടായിരുന്നു. ഇന്നലത്തെ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തി വിവരം വീട്ടുടമയെ അറിയിച്ചു. അവരാണ് പോലീസിനെ വിളിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.