27
Mar 2024
Thu
27 Mar 2024 Thu

ആൻ്റണിയുടെ മകൻ്റെ വഴിയേ കരുണാകരൻ്റെ മകളും: പത്മജ ഇന്ന് BJP അംഗത്വം എടുക്കു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മുതിർന്ന കോൺഗ്രെസ് നേതാവ് ഏകെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയുടെ വഴിയേ ലീഡർ കെ. കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാലും.
പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ആസ്ഥാനത്തെത്തിയാകും അം​ഗത്വം എടുക്കുക. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കോൺ​ഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയുടെ ഭാ​ഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകലൂടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു.

Karunakaran daughter patmaja join BJP