06
Jun 2026
Sat
06 Jun 2026 Sat
Karuvannur cooperative bank case

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചയായി കോടതി വിധി. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും ഹാജരാവണമെന്നും കരൂര്‍ പിഎംഎല്‍എ കോടതി വിധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഎം നേതാക്കളായ കെ രാധാകൃഷ്ണന്‍, എസി മൊയ്തീന്‍, എംഎം വര്‍ഗീസ് അടക്കമുള്ള മുഴുവന്‍ പ്രതികള്‍ക്കും സമന്‍സയച്ച് കോടതി. അടുത്ത മാസം 4ന് കോടതിയില്‍ ഹാജരാകണം. പ്രതിപ്പട്ടികയില്‍ ഉള്ള 28 പേര്‍ക്കാണ് സമന്‍സ്.

നാല് വര്‍ഷത്തോളമായി ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കള്ളപ്പണ ഇടപാട് നടന്നിട്ടില്ലെന്നായിരുന്നു സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധം. ഏറെ കൊളിളക്കമുണ്ടാക്കിയ കേസ് തൃശൂര്‍ ജില്ലയില്‍ സംഘടനാപരമായി പാര്‍ട്ടിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

ALSO READ: യുഡിഎഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ച; പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് സൂചിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍

സിപിഎമ്മിന്റെ സംസ്ഥാനത്തെ തലമുതിര്‍ന്ന നേതാവും നിലവില്‍ എംപിയുമാണ് കെ രാധാകൃഷ്ണന്‍. മുതിര്‍ന്ന നേതാവായ എസി മൊയതീന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് തുടങ്ങിയവര്‍ക്കെതിരേ കോടതി നോട്ടീസ് അയച്ചത് പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാവും.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാടുകളും നിക്ഷേപകരുടെ പണം വകമാറ്റി ചിലവഴിക്കലും നടന്നതായി സഹകരണ വകുപ്പും പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) കണ്ടെത്തുകയുണ്ടായി.

ഈ കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇ.ഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം (PMLA) ഏതാണ്ട് 128.82 കോടി രൂപയുടെ ആസ്തികള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഈ സ്വത്തുക്കള്‍ കോടതി വഴി ഏറ്റെടുത്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്