14
Aug 2026
Fri
14 Aug 2026 Fri
VD Satheeshan iftar party mdma case culprit

കോഴിക്കോട്: കാസര്‍കോട് അതിര്‍ത്തിയില്‍ എംഡിഎംഎയുമായി പിടിയലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എച്ച്. മുഹമ്മദ് ഹുസൈന്‍, 2025-ല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ചടങ്ങില്‍ ഹുസൈന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.വി.ഡി. സതീശനുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിം ലീഗ് ഉന്നത നേതാക്കളടക്കം പങ്കെടുത്ത വിരുന്നില്‍ മലബാറിന് പുറത്തുനിന്ന് പങ്കെടുത്ത ഏക വ്യക്തി ഹുസൈന്‍ മാത്രമായിരുന്നു. 2025 മാര്‍ച്ച് 22-നായിരുന്നു ഈ പരിപാടി നടന്നത്.

കാസര്‍കോട്-കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവില്‍ 140 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഘം, വഴിയിലെ പൊലീസ് പരിശോധനകള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ദുരുപയോഗം ചെയ്തതായാണ് വിവരം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്ത ശേഷം കാസര്‍കോട്ടേക്ക് പോകുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. വഴിയില്‍ വാഹനം തടഞ്ഞ പൊലീസിനോട് മുഹമ്മദ് ഹുസൈന്‍ തന്റെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കിയാണ് പരിശോധനയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചത്.

കേസ് അട്ടിമറിക്കാന്‍ നീക്കം

അതേസമയം, കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന സംശയവും ശക്തമാണ്. പിടിയിലായ ലഹരിക്കടത്ത് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ തന്നെ സാക്ഷികളാക്കിയത് ദുരൂഹതയുണര്‍ത്തുന്നു. കോടതിയില്‍ ഇവര്‍ കൂറുമാറിയാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുമെന്നാണ് ആക്ഷേപം. സംഭവത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (ചഇആ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തുനിന്നടക്കം ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പ്രതികളുടെ വിദേശയാത്രകളെക്കുറിച്ച് എന്‍സിബി പരിശോധിച്ചുവരികയാണ്.

Tags: VD Satheesan, Kasaragod MDMA Case, Youth Congress, Drug Seizure Kerala, NCB Investigation, Kozhikode Iftar Party, Kerala Crime News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക