22
Apr 2026
Thu
22 Apr 2026 Thu
snake bite death kasaragod rithu nanda

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. കാസര്‍കോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ നര്‍ക്കിലക്കാട് ആണ് സംഭവം. എളേരിത്തട്ട്, തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടില്‍ ശരത് ചന്ദ്രന്‍- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്ര (4)യാണ് വ്യാഴാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച വീട്ടുപരിസരത്തു വച്ചാണ് ഋതു ചന്ദ്രയ്ക്ക് വീട്ടു പാമ്പിന്റെ കടിയേറ്റത്. കളിക്കിടയില്‍ തെറിച്ചു പോയ പന്ത് എടുക്കുന്നതിനിടയിലാണ് പാമ്പ് കടിച്ചത്. ഉടന്‍ നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പയ്യന്നൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.

അപ്പോഴേക്കും കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടയിലാണ് ഋതു ചന്ദ്ര എല്ലാവരെയും കണ്ണീരിലാഴ്ത്തി യാത്രയായത്.
വേനല്‍ക്കാലം ആരംഭിച്ച ശേഷം കാസര്‍കോട് ജില്ലയില്‍ ആദ്യമായുണ്ടായ പാമ്പു കടി മരണമാണ് ഋതുനന്ദയുടേത്.