പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസിനു പുറത്ത് നിര്‍ത്തിയതിനെതിരേ ഡിഡിഇ ഉത്തരവിറക്കിയതിനെ ചോദ്യം ചെയ്ത് സെന്റ് റീത്താസ് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
|
ശിരോവസ്ത്രം ധരിച്ചുതന്നെ കുട്ടിയെ സ്‌കൂളില്‍ പ്രവേശിക്കണമെന്നായിരുന്നു ഡിഡിഇയുടെ ഉത്തരവ്. ഡിഡിഇയുടെ ഉത്തരവില്‍ പിഴവുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചിരുന്നു. അതേസമയം ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം ശിരോവസ്ത്രം വിലക്കുകയും ഹിജാബ് ധരിച്ച് പെണ്‍കുട്ടി എത്തുന്നത് മറ്റു കുട്ടികള്‍ ഭയപ്പാടോടെയാണ് നോക്കുന്നതെന്നുമടക്കമുള്ള പ്രധാനാധ്യാപികയായ കന്യാസ്ത്രീയുടെ വാക്കുകള്‍ കേട്ടതിന്റെ മനോവിഷമത്തിലാണ് മകളെന്നും അതിനാല്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയാണെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.


