30
Apr 2025
Wed
30 Apr 2025 Wed
Kashmiri man killed in Pehalgam terror attack while tries to stop attack

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ വിനോദസഞ്ചാരികളുടെ കൂട്ടത്തില്‍ കുതിരസവാരിക്കാരനായ കശ്മീരി യുവാവും. ഭീകരാക്രണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ എന്ന കശ്മീരിയും കൊല്ലപ്പെട്ടത്. ഭീകരന്റെ തോക്ക് തട്ടിമാറ്റാന്‍ ശ്രമിച്ച ആദില്‍ ഹുസൈനെ വെടിവച്ചുകൊല്ലുകയായിരുന്നു.
വൃദ്ധ മാതാപിതാക്കളുടെയും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്നു ആദില്‍ ഹുസൈന്‍. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി കുതിര സവാരിയൊരുക്കിയായിരുന്നു യുവാവ് ജീവിതോപാധി കണ്ടെത്തിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ് ലിം അല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവച്ചുകൊന്നതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഭീകരരെ ചെറുക്കാന്‍ ശ്രമിച്ച് ജീവത്യാഗം ചെയ്ത ആദില്‍ ഹുസൈനെക്കുറിച്ചുള്ള ദൃക്‌സാക്ഷി വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. ആദില്‍ ഹുസൈന്‍ അടക്കം 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതിനിടെ ഭീകരാക്രണത്തില്‍ പങ്കെടുത്തുന്ന കരുതുന്ന മൂന്നു പേരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാസേന പുറത്തുവിട്ടിട്ടുണ്ട്. ഭീകരരെ പിടികൂടാനായി പഴുതടച്ച തിരച്ചില്‍ തുടരുകയാണ് സുരക്ഷാസേന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹല്‍ഗാമിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക