14
Jan 2025
Sat
14 Jan 2025 Sat
KCBC President in Panakkad

മലപ്പുറം: കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് ബാവാ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. (KCBC President Clemis Bawa visited Panakkad) ഇന്നലെ ഉച്ചയോടെയായിരുന്നു കെസിബിസി പ്രസിഡന്റ് പാണക്കാടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡന്റ് ചര്‍ച്ച നടത്തി. സമകാലിക രാഷ്ട്രീയ വിഷയങ്ങളും യുഡിഎഫ് സംബന്ധമായ കാര്യങ്ങളും ചര്‍ച്ച ചെയ്തതായാണ് വിവരം.

സാമുദായിക നേതൃത്വങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നീക്കം നടത്തുന്നതിനിടെയിലാണ് ക്ലീമിസ് ബാവാ പാണക്കാട് എത്തിയിരിക്കുന്നത്. മുനമ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തിച്ച് ക്രിസ്ത്യന്‍ വിഭാഗത്തെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമങ്ങള്‍ ശക്തമാക്കുന്നതിനിടയില്‍ കുടിക്കാഴ്ച്ച നിര്‍ണാകമാവുമെന്നാണ് വിവരം.

ALSO READ: 13 വയസ് മുതല്‍ ചൂഷണം തുടങ്ങി, അഞ്ചുവര്‍ഷം കൊണ്ട് 62 പേര്‍ പീഡിപ്പിച്ചു; പത്തനംതിട്ട പോക്‌സോ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും; SC/ST വകുപ്പും ചേര്‍ക്കും

നേരത്തെ മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.

ക്രിസ്മസിനോടനുബന്ധിച്ച് സാദിഖലി തങ്ങള്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിക്കുകയും അദ്ദേഹവുമൊത്ത് ക്രിസ്മസ് കേക്ക് മുറിക്കുകയും ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ നിന്ന് അകന്ന് നില്‍ക്കുന്ന പല വിഭാഗങ്ങളെയും അടുപ്പിക്കാന്‍ മുസ്ലിം ലീഗ് ശ്രമങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. 10 വര്‍ഷമായി അധികാരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ലീഗിനെ സംബന്ധിച്ചിടത്തോളം ഇനിയും പ്രതിപക്ഷത്തിരിക്കുക എന്നത് അചിന്ത്യമാണ്. അതുകൊണ്ട് തന്നെ എല്‍ഡിഎഫിന് വീണ്ടുമൊരു തുടര്‍ഭരണം കിട്ടുന്നത് ഒഴിവാക്കാന്‍ എല്ലാ വഴികളും തേടുകയാണ് ലീഗ്.