18
Dec 2023
Tue
18 Dec 2023 Tue

കൊടിയത്തൂർ :2023 ഡിസംബർ 24 ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ മുന്നോടിയായി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഫുട്ബോൾ ടൂർണ്ണമെന്റ്, ബാഡ്മിന്റെൺ , കമ്പവലി , മ്യൂസിക്ക് ചെയർ എന്നീ ഇനങ്ങളിലാണ് കുടുംബാംഗങ്ങൾ മാറ്റുരച്ചത്. മീറ്റ് തലശ്ശേരി പ്രിൻസിപ്പൽ ഡിസ്‌ത്രിക്ട് &സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹ്‌മദ്‌ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് അരീക്കോട് ഓറിയന്റെൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ.ടി.മുനീബ് റഹ്മാൻ ട്രോഫികൾ വിതരണം ചെയ്തു. ജനറൽ കൺവീനർ കെ.ടി. അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ.ടി.അബ്ദുറഷീദ്, കെ.ടി. മെഹബൂബ്.കെ.ടി. ഹാഷിം.കെ.ടി.അബ്ദുൽ ഹമീദ്. കെ.ടി. ബഷീർ ഹാജി, കെ.ടി. സൽമാൻ , കെടി. നജീബ്, കെ.ടി. സദറുദ്ദീൻ .എം.പി.സുബൈർ.എന്നിവർ ആശംസകൾ നേർന്നു. സിസ്റ്റേഴ്സ് വിംഗ് കൺവീനർ കെ.പി. ആയിശ സ്വാഗതവും കെ.ടി. നിഷാദ് നന്ദിയും പറഞ്ഞു.