07
Sep 2024
Sun
07 Sep 2024 Sun
kejriwal to resign as Chief minister

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ജാമ്യം നേടി തിഹാര്‍ ജയില്‍ നിന്നു മോചിതനായ ശേഷമാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. പാര്‍ട്ടി യോഗം ചേര്‍ന്ന് രണ്ടുദിവസത്തിനുള്ളില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുദിവസത്തിനു ശേഷം മുഖ്യമന്ത്രി പദവി രാജിവയ്ക്കാന്‍ പോവുകയാണ്. ജനവിധി ഉണ്ടാവുന്നതുവരെ മുഖ്യമന്ത്രി കസേരയില്‍ താനിനി ഇരിക്കില്ല. താനെല്ലാ വീടുകളിലും തെരുവുകളിലും പോയി ജനങ്ങളെ കാണും. ജനങ്ങളുടെ വിധി ലഭിക്കാതെ ഇനി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കില്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയ്‌ക്കൊപ്പം നവംബറില്‍ തന്നെ നടത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കുന്നതു വരെ ആം ആദ്മിയിലെ മറ്റാരെങ്കിലും സര്‍ക്കാരിനെ നയിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

മദ്യനയ അഴിമതിക്കേസ് ചുമത്തി ജയിലിലടച്ച കെജ്രിവാളിന് വെള്ളിയാഴ്ച സുപ്രിംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കളിയാണെന്ന് കെജ്രിവാള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക