11
Aug 2025
Fri
11 Aug 2025 Fri
KELTRON has invited applications for 19 vacancies in various posts

കേരളത്തിന്റെ സ്വന്തം കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (KELTRON) വിവിധ തസ്തികകളിലായി 19 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയുടെ പ്രോജക്ടുകളില്‍ കരാര്‍ നിയമനമാണ്. 3
0 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തസ്തിക, യോഗ്യത, ശമ്പളം

* സീനിയര്‍ എന്‍ജിനീയര്‍: 60% മാര്‍ക്കോടെ ബി.ഇ/ബി.ടെക് (മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സസ് ആന്‍ഡ് കമ്യൂണിക്കേഷന്‍), 3 വര്‍ഷ പരിചയം, ശമ്പളം: 23,50032,000 രൂപ.

* എന്‍ജിനീയര്‍: 60% മാര്‍ക്കോടെ ബി.ഇ/ബി.ടെക് (മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി), ഒരു വര്‍ഷ പരിചയം, ശമ്പളം :21,00027,500 രൂപ.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

* ടെക്‌നിക്കല്‍ അസിസ്റ്റന്റ്: 60% മാര്‍ക്കോടെ 3 വര്‍ഷ ഫുള്‍ ടൈം മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, ഒരു വര്‍ഷ പരിചയം, ശമ്പളം : 20,000 മുതല്‍ 21,000 രൂപ വരെ.

* ഓപറേറ്റര്‍: 60% മാര്‍ക്കോടെ ഐ.ടി.ഐ (ഫിറ്റര്‍/ ഇ മെക്ക്), ഒരു വര്‍ഷ പരിചയം, ശമ്പളം: 19,00020,000 രൂപ. പ്രായപരിധി: 36. അപേക്ഷാ ഫീസ്: 300 രൂപ. ഓണ്‍ലൈനായി അടയ്ക്കണം. (പട്ടികവിഭാഗക്കാര്‍ക്കു ഫീസില്ല).

അപേക്ഷിക്കാനുള്ള ലിങ്ക്: https://swg.keltron.org/Resume/index.php

വിശദാംശങ്ങള്‍ അറിയാന്‍: https://swg.keltron.org/Resume/advt_kel_New.php?YWR2ZXJfbnVt=S1NFREMvMTAzLzI1L0MvODI0IFRvIEtTRURDLzEwMy8yNS9DLzgzMQ==

Kerala State Electronics Development Corporation Limited (KELTRON) has invited applications for 19 vacancies in various posts.