24
Feb 2025
Sun
24 Feb 2025 Sun
Kerala boy dies after goal post fell on his head

ഗോള്‍ പോസ്റ്റ് തലയില്‍ വീണ് മലയാളിയായ ഏഴ് വയസ്സുകാരന് ചെന്നൈയില്‍ മരിച്ചു. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകന്‍ അദ്വികാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മൈതാനത്താണ് സംഭവം.
കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞുവീഴുന്നതു കണ്ട് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും അദ്വിക്കിന് രക്ഷപെടാനായില്ല. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഞായറാഴ്ച തിരുവല്ലയില്‍ നടക്കും.