27
Jul 2023
Sun
27 Jul 2023 Sun

നിലമ്പൂര്‍: കരാത്തെ ബുഡോക്കാന്‍ അസോസിയേഷന്‍ കേരള സംസ്ഥാന ജനറല്‍ ബോഡി യോഗം ചേര്‍ന്നു. നിലമ്പൂര്‍ ബുഡോക്കാന്‍ കോര്‍ണറില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് Kyoshi പി സി സുധാകരന്‍ പിള്ള അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. യോഗത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുകയും, ഓരോ ജില്ലകളുടെ ചുമതല ജില്ലാ മാസ്റ്റേഴ്‌സിനെ ഏല്‍പ്പിക്കുകയും ചെയ്തു.

സെക്രട്ടറി സെന്‍സായി പ്രജീഷ്, വൈസ് പ്രസിഡന്റ് സെന്‍സായി സക്കീര്‍ ഹുസൈന്‍, ട്രഷറര്‍ ആബു വര്‍ഗീസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സെന്‍സായി അമീര്‍, സെന്‍സായി ശ്രീജിത്ത്, സെന്‍സായി ഷാജഹാന്‍ മൂലത്തറ, സെന്‍സായി എം എ തങ്ങള്‍, സെന്‍സായി അബൂബക്കര്‍ എന്നിവര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഭാവിയില്‍ കൂടുതല്‍ പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി