01
Dec 2023
Sat
01 Dec 2023 Sat

മസ്കറ്റ്: പത്തനംതിട്ട തിരുവല്ല സ്വദേശിയായ വ്യവസായി ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റിൽ മരിച്ചു. വള്ളംകുളം തുണ്ടിയിൽ പരേതനായ പി എസ് ജോയ്ക്കുട്ടിയുടെ മകൻ സണ്ണി പി സക്കറിയ (59) ആണ് മരിച്ചത്. പള്ളിക്കൽ ഈരിക്കൽ പടിറ്റതിൽ സൂസൻ ആണ് ഭാര്യ. സെൻ, സ്നേഹ എന്നിവർ മക്കളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്കറ്റ് ഗ്രീൻ ലീവ്‌സ് എന്ന കമ്പനിയുടെ ഉടമയായിരുന്നു. റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്കറ്റിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക