06
Oct 2024
Tue
06 Oct 2024 Tue
kerala assembly election date declared

പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ 13നാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 23നാണ് വോട്ടെണ്ണല്‍. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് ഈ നിയമസഭാമണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് എംപിയായ രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്തിയതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. പത്രിക സമര്‍പ്പണം ഈ മാസം 29ന് ആരംഭിക്കും. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം.

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടക്കും. ഝാര്‍ഖണ്ഡില്‍ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക