22
May 2025
Fri
22 May 2025 Fri
pro bjp organisation

കോട്ടയം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ ക്രിസ്ത്യന്‍ വിഭാഗത്തെ ബിജെപിയുമായി കൂട്ടിക്കെട്ടുന്നതിനുള്ള നീക്കങ്ങള്‍ സജീവമാകുന്നു. (Kerala christian leaders to form pro BJP political organization) ബിജെപിയോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ നേതാക്കള്‍ രാഷ്ട്രീയ സംഘടന രൂപീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനാ പ്രഖ്യാപനത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടകന്‍. മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനുമായ ജോര്‍ജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നീക്കം.

‘കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍’ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ബിജെപിയുമായി ധാരണയിലെത്തിയാണ് സംഘടന രൂപീകരിക്കുന്നത്.

കാര്‍ഷിക പ്രശ്‌നങ്ങളും വന്യജീവി ആക്രമണങ്ങളും ഉയര്‍ത്തി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ തുഷാര്‍ വെളളാപ്പള്ളിയും പങ്കെടുക്കും. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണം.