16
Nov 2024
Wed
16 Nov 2024 Wed
Kerala expat dies in Abudhabi days after mother s death

ഉമ്മയുടെ മരണത്തിന് പിന്നാലെ മലയാളി യുവാവ് അബൂദബിയില്‍ മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് മാണിക്കോത്ത് മഡിയനിലെ എം പി ഇര്‍ഷാദ്(26)ആണ് മരിച്ചത്. യുവാവിന്റെ ഉമ്മ മൈമൂന ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ മരിച്ചത്. മരണവിവരമറിഞ്ഞ് നാട്ടിലേക്ക് പോയ ഇര്‍ഷാദ് മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം കഴിഞ്ഞദിവസം അബൂദബിയില്‍ മടങ്ങിയെത്തുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബിയിലെ ബിസിനസ് ചെയ്യുന്ന ഇര്‍ഷാദ് ബുധനാഴ്ച വൈകീട്ട് ആറോടെ സ്വന്തം കടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക